അമേരിക്കയിൽ ഉപരിപഠനം: ജീബീ എഡ്യുക്കേഷന്റെ സൗജന്യ വെബിനാർ ഇന്ന്
Wednesday, January 3, 2024 10:55 PM IST
കൊച്ചി: ജീബീ എഡ്യുക്കേഷന്റെ യുഎസ് ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള വെബിനാർ ഇന്നു രാത്രി ഏഴു മുതൽ നടക്കും.
യുഎസിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ, ഉപരിപഠനത്തിന് ഏറ്റവും മികച്ച വിഷയങ്ങൾ, മാറുന്ന നിയമങ്ങൾ, ട്യൂഷൻ ഫീസ്, സ്കോളർഷിപ്, പിആർ സാധ്യതകൾ തുടങ്ങി യുഎസ് പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും സമഗ്രമായി സൗജന്യ വെബിനാറിൽ വിശദീകരിക്കും.
വിദ്യാർഥികൾക്ക് ജീബീ എഡ്യൂക്കേഷന്റെ യുഎസ് സ്റ്റഡി എക്സ്പേർട്ടുകളോട് സംശയങ്ങൾ ചോദിച്ച് നിവാരണം ചെയ്യാനും അവസരമുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും മൈഗ്രേഷനും ഏറ്റവും മികച്ച സാധ്യതയുള്ള യുഎസിൽ കഴിഞ്ഞ വർഷം മാത്രം 750ലേറെ വിദ്യാർഥികളാണ് ജീബീ എഡ്യുക്കേഷൻ വഴി അഡ്മിഷൻ നേടിയത്.
അമേരിക്കൻ വീസ നടപടിക്രമങ്ങളിലെ സങ്കീർണതകൾ മൂലം അപേക്ഷ നിരസിക്കുന്നത് ഒഴിവാക്കാൻ ജീബീ എഡ്യുക്കേഷന്റെ യുഎസ് വീസ വിദഗ്ധരുടെ സൗജന്യ സേവനവും വിദ്യാർഥികൾക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 7736167999.