ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വി - കേരള പോലീസ് സഹകരണം
Wednesday, December 20, 2023 11:39 PM IST
കൊച്ചി: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി, കേരള പോലീസുമായി സഹകരിക്കുന്നു. ക്യൂആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ബാന്‍ഡുകളാണ് വി തയാറാക്കിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ഔദ്യോഗികമായി പുറത്തിറക്കി. കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്റുമായ ബിനു ജോസ് അധ്യക്ഷത വഹിച്ചു.