വൈറ്റ്ഹൗസിനു സമീപം തോക്കുമായി എത്തിയ ആളെ വെടിവച്ചുവീഴ്ത്തി
Monday, March 10, 2025 1:52 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ്ഹൗസിനു സമീപം തോക്കുമായി എത്തിയയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില വ്യക്തമല്ല. പ്രസിഡന്റ് ട്രംപ് ഈ സമയം ഫ്ലോറിഡയിലായിരുന്നു.
ആത്മഹത്യാപ്രവണതയുള്ള ഒരാൾ വാഷിംഗ്ടണിലെത്തിയതായി പ്രസിഡന്റിന്റെ സുരക്ഷാ ചുമതയുള്ള സീക്രട്ട് സർവീസ് വിഭാഗത്തിനു പോലീസ് മുന്നറിയിപ്പു നല്കിയിരുന്നു. പോലീസിന്റെ വിവരണപ്രകാരമുള്ള വാഹനം കണ്ടപ്പോൾ അടുത്തെത്തിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനുനേർക്ക് ഇയാൾ തോക്കുചൂണ്ടി. തുടർന്നാണ് ഇയാൾക്കു നേർക്ക് വെടിവയ്ക്കേണ്ടിവന്നത്.