ഇസ്രയേലിൽ ഭീകരാക്രമണം; ഒരാൾ മരിച്ചു
Wednesday, October 16, 2024 1:12 AM IST
ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ അഷ്ദോദ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റോഡിലൂടെ നടന്നുവന്ന തീവ്രവാദി കൈത്തോക്ക് ഉപയോഗിച്ച് പോലീസുകാരനും വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന മറ്റുള്ളവർക്കും നേർക്ക് വെടിവയ്ക്കുകയായിരുന്നു. ആയുധധാരിയായ ഇസ്രേലി സിവിലിയൻ തീവ്രവാദിയെ വെടിവച്ചുകൊന്നു.