ഊർജസംവിധാനങ്ങൾ ആക്രമിക്കുന്നത് നിർത്തി
Friday, March 28, 2025 3:16 AM IST
കീവ്: അമേരിക്കയുമായി ചർച്ചയിൽ സമ്മതിച്ചതു പ്രകാരം റഷ്യയും യുക്രെയ്നും പരസ്പരം ഊർജസംവിധാനങ്ങളെ ആക്രമിക്കുന്നതു നിർത്തിയതായി റിപ്പോർട്ട്.
ചൊവ്വാഴ്ച അമേരിക്ക തീരുമാനം പ്രഖ്യാപിച്ചശേഷം ഇരു രാജ്യങ്ങളും ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടില്ല.
യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്കു നേർക്ക് റഷ്യ പതിവായി ആക്രമണങ്ങൾ നടത്തിയിരുന്നു. റഷ്യയുടെ എണ്ണസംഭരണ കേന്ദ്രങ്ങളെ യുക്രെയ്നും ആക്രമിച്ചിരുന്നു.