സിം​​​ഗ​​​പ്പു​​​ർ: ആ​​​കാ​​​ശ​​​ച്ചു​​​ഴി​​​യി​​​ൽ​​​പ്പെ​​​ട്ട സിം​​​ഗ​​​പ്പുർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം 4.6 സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ 54 മീ​​​റ്റ​​​ർ താ​​​ഴോ​​​ട്ടു കൂ​​​പ്പു​​​കു​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ഈ ​​​മാ​​​സം 27നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഹൃ​​​ദ്‌​​​രോ​​​ഗി​​​യാ​​​യ ബ്രി​​​ട്ടീ​​​ഷ് വ​​​യോ​​​ധി​​​ക​​​ൻ മ​​​രി​​​ക്കു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ല​​​ണ്ട​​​നി​​​ൽ​​​നി​​​ന്നു സിം​​​ഗ​​​പ്പുരി​​​ലേ​​​ക്കു പ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ബോ​​​യിം​​​ഗ് 777-300ഇ​​​ആ​​​ർ വി​​​മാ​​​നം മ്യാ​​​ൻ​​​മ​​​റി​​​നു മു​​​ക​​​ളി​​​ൽ​​​വ​​​ച്ചാ​​​ണ് ആ​​​കാ​​​ശ​​​ച്ചു​​​ഴി​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

37,000 അ​​​ടി (1.3 കി​​​ലോ​​​മീ​​​റ്റ​​​ർ) ഉ​​​യ​​​ര​​​ത്തി​​​ൽ പ​​​റ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു മു​​​ന്ന​​​റി​​​യി​​​പ്പു​​​മി​​​ല്ലാ​​​തെ താ​​​ഴേ​​​ക്കു പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വി​​​മാ​​​ന​​​ത്തി​​​ലെ ബ്ലാ​​​ക്ബോ​​​ക്സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ മ​​​ന​​​സി​​​ലാ​​​യി. 4.6 സെ​​​ക്ക​​​ൻ​​​ഡു​​​ക​​​ൾ​​​കൊ​​​ണ്ട് 178 അ​​​ടി (54 മീ​​​റ്റ​​​ർ) താ​​​ഴ്ന്ന് 37,184 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലാ​​​യി.


യാ​​​ത്ര​​​ക്കാ​​​ർ പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി കാ​​​ബി​​​ൻ ക്രൂ ​​​അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പൈ​​​ല​​​റ്റ് വി​​​മാ​​​നം ബാ​​​ങ്കോ​​​ക്കി​​​ലേ​​​ക്കു വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു. വി​​​മാ​​​ന​​​ത്തെ വീ​​​ണ്ടും 37,000 അ​​​ടി ഉ​​​യ​​​ർ​​​ത്താ​​​ൻ 17 മി​​​നി​​​ട്ടെ​​​ടു​​​ത്തു​​​വെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി.

211 യാ​​​ത്ര​​​ക്കാ​​​രും 18 ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.