ശുചിത്വമില്ല: പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിർത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
Monday, April 22, 2024 12:17 AM IST
മോസ്കോ: ശുചിത്വ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിരോധിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.
പാക്കിസ്ഥാനിൽനിന്ന് കഴിഞ്ഞ അഞ്ചിന് കപ്പലിൽ എത്തിച്ച അരിയിൽ രാജ്യാന്തര, റഷ്യൻ ശുചിത്വ നിബന്ധനകൾ പാലിച്ചിട്ടില്ലെന്നു വ്യക്തമാക്കി റഷ്യൻ ഫെഡറൽ സർവീസ് ഫോർ വെറ്ററിനറി ആൻഡ് ഫൈലോസാനിറ്ററി സർവയ്ലൻസ് അഥോറിറ്റി റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണു മുന്നറിയിപ്പ്. ആരോഗ്യസുരക്ഷാ ആശങ്കയുടെ പേരിൽ 2019ലും 2006ലും റഷ്യ പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിരോധിച്ചിരുന്നു.