ചാൾസ് കാൻസർ ചികിത്സയിൽ
Wednesday, February 7, 2024 1:00 AM IST
ലണ്ടൻ: ബ്രിട്ടനിലെ രാജാവ് ചാൾസിനു കാൻസർ രോഗം സ്ഥിരീകരിച്ചതായി ബക്കിങാം കൊട്ടാരം അറിയിച്ചു. എന്തുതരം കാൻസറാണെന്നു വ്യക്തമാക്കിയിട്ടില്ല.
പ്രോസ്റ്റേറ്റ് ചികിത്സയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണു കാൻസർ കണ്ടെത്തിയത്. പക്ഷേ, പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്നു കൊട്ടാരം വ്യക്തമാക്കി.
എഴുപത്തഞ്ചുകാരനായ ചാൾസ് തിങ്കളാഴ്ച ചികിത്സ ആരംഭിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. രാഷ്ട്രത്തലവൻ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമെങ്കിലും പൊതുപരിപാടികൾ ഒഴിവാക്കും.
ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കുന്നതിനു പുറമേ ലോകമെന്പാടുമുള്ള കാൻസർ ബാധിതർക്കു സഹായകമാകും എന്നുകൂടി കരുതിയാണ് ചാൾസ് രോഗവിവരം പരസ്യപ്പെടുത്തുന്നതെന്നു കൊട്ടാരത്തിന്റെ അറിയിപ്പിൽ പറയുന്നു.