ക്വി​​​റ്റോ: ആ​​​മ​​​സോ​​​ൺ വ​​​നാ​​​ന്ത​​​ര​​​ത്തി​​​ൽ 2,500 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ന​​​ഗ​​​രം ക​​​ണ്ടെ​​​ത്തി. കി​​​ഴ​​​ക്ക​​​ൻ ഇ​​​ക്വ​​​ഡോ​​​റി​​​ലെ ഉ​​​പാ​​​നോ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ബി​​​ഡവ​​​ന​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ച​​​ത്വ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ളും തോ​​​ടു​​​ക​​​ളു​​​മാ​​​യി ഏ​​​റെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ നാ​​​ഗ​​​രി​​​ക വ്യവ​​​സ്ഥ​​​യാ​​​ണ് ഇ​​​വി​​​ടെ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​ത്ര​​​യും പു​​​രാ​​​ത​​​ന​​​മാ​​​യ നാ​​​ഗ​​​രി​​​ക​​​ത ഉ​​​ണ്ടെ​​​ന്നു​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. 2,500 വ​​​ർ​​​ഷം മു​​​ന്പ് നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ആ​​​ളു​​​ക​​​ൾ വ​​​സി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്. ആ​​​യി​​​ര​​​ത്തോ​​​ളം വ​​​ർ​​​ഷം ന​​​ഗ​​​രം നി​​​ല​​​നി​​​ന്നു. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ന​​​ശി​​​ച്ച​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.


300 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്ത് വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ലേ​​​സ​​​ർ സെ​​​ൻ​​​സ​​​ർ സ​​​ർ​​​വേ​​​യി​​​ലും ഖ​​​ന​​​ന​​​ത്തി​​​ലു​​​മാ​​​ണു ന​​​ഗ​​​ര​​​ത്തി​​​നു തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ച​​​തു​​​രാ​​​കൃ​​​തി​​​യി​​​ലു​​​ള്ള 6,000 ത​​​റ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭ​​​വ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ക​​​രു​​​തു​​​ന്നു. ചി​​​ല​​​ത് ആ​​​രാ​​​ധ​​​നാകേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്. ദു​​​ർ​​​ഘ​​​ട​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി​​​യി​​​ലെ റോ​​​ഡു​​​ക​​​ൾ നേ​​​ർ​​​രേ​​​ഖ​​​യി​​​ലു​​​ള്ള​​​താ​​​ണ്. ഒ​​​രു റോ​​​ഡി​​​ന് 25 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മു​​​ണ്ട്.