യുക്രെയ്നിലെ ഖേഴ്സണിൽ റഷ്യൻ ബോംബാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
Friday, November 24, 2023 1:37 AM IST
കീവ്: യുക്രെയ്ന്റെ തെക്കൻ നഗരമായ ഖേഴ്സണിൽ റഷ്യൻ സൈന്യം നടത്തിയ ക്ലസ്റ്റർ ബോംബാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
പാർപ്പിടസമുച്ചയങ്ങൾ ഉൾപ്പെടെ അറുപതിലേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ടു പേരും ഖേഴ്സൺ പ്രവിശ്യയിൽ ഒരാളും കൊല്ലപ്പെട്ടു.
ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന റഷ്യൻ മാധ്യമപ്രവർത്തകൻ ബോറിസ് മക്സുദോവ് മരിച്ചുവെന്ന് റഷ്യ അറിയിച്ചു.