ജാർഖണ്ഡിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
Tuesday, September 16, 2025 1:51 AM IST
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഗോർഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറുമണിയോടെ സഹ്ദേവ് സോറന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരേ വെടിവയ്ക്കുകയായിരുന്നു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന സഹ്ദേവ് സോറൻ കൊല്ലപ്പെട്ടത്. ചഞ്ചൽ എന്നറിയപ്പെടുന്ന രഘുനാഥ് ഹെബ്റാം, ബിർസെൻ ഗഞ്ചു എന്നിവരാണു കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
രഘുനാഥിന്റെ തലയ്ക്ക് 25 ലക്ഷം രൂപയും ഗഞ്ചുവിന്റെ തലയ്ക്ക് 10 ലക്ഷംരൂപയും പോലീസ് വിലയിട്ടിരുന്നു. മൂന്ന് എകെ 47 തോക്ക് ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.