ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീടിനു തീയിട്ടു
Tuesday, September 16, 2025 1:51 AM IST
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീട് ജനക്കൂട്ടം തീവച്ചു നശിപ്പിച്ചതിനെത്തുടർന്നു മേഖലയിൽ സംഘർഷാവസ്ഥ.
കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) നേതാവ് കാൽവിൻ ഐകെൻതോംഗിന്റെ വീടിനാണ് ഞായറാഴ്ച രാത്രി ഒരുസംഘം തീവച്ചത്. പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്നു കാണിച്ച് കേന്ദ്രസർക്കാരുമായി അടുത്തിടെ കരാറിലൊപ്പിട്ട സംഘടനയാണ് കെഎൻഒ.
അതേസമയം വൈദ്യുതി ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രദേശവാസികളായ ഒരുവിഭാഗം പറയുന്നു. കുക്കി സോ കൗൺസിൽ വക്താവ് ഗിൻസ വുൾസോംഗിന്റെ വീടിനു നേരേയും ആക്രമണശ്രമം നടന്നുവെങ്കിലും പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽമൂലം അനിഷ്ടസംഭവങ്ങൾ ഒഴിവായി.