ജമ്മുകാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 17കാരൻ മരിച്ചു
Tuesday, September 16, 2025 1:51 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ കൗമാരക്കാരൻ മരണത്തിനു കീഴടങ്ങി. സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിൽവച്ചാണ് ഷാഹിദ് യൂസഫ് (17) മരിച്ചത്.
ആയുധശാലയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബാണ് ഞായറാഴ്ച അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ആദ്യം അനന്ത്നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിദിനെ പിന്നീട് 92 ബേസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.