ഗു​​​രു​​​ഗ്രാം: ഗു​​​രു​​​ഗ്രാ​​​മി​​​ൽ മാ​​​ൻ​​​ഹോ​​​ളി​​​ൽ​​​ വീ​​​ണ് ര​​​ണ്ടു​​​വ​​​യ​​​സു​​​കാ​​​ര​​​നു ദാ​​​രു​​​ണാ​​​ന്ത്യം. ഗു​​​രു​​​ഗ്രാം ഇ​​​ഫ്കോ ചൗ​​​ക്കി​​​നു സ​​​മീ​​​പം സെ​​​ക്ട​​​ർ 65ലാ​​​ണു സം​​​ഭ​​​വം. രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി കാ​​​ലു​​​വി​​​ന്‍റെ മ​​​ക​​​നാ​​​യ ദി​​​ൽ​​​രാ​​​ജ് ആ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്.

ഭാ​​​ഗിക​​​മാ​​​യി മൂ​​​ടി​​​യി​​​രു​​​ന്ന മാ​​​ൻ​​​ഹോ​​​ളി​​​നു മു​​​ക​​​ളി​​​ൽ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കു​​​ട്ടി അ​​​ബ​​​ദ്ധ​​​ത്തി​​​ൽ‌ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട ശ്ര​​​മ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് കു​​​ട്ടി​​​യെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.


ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഗു​​​രു​​​ഗ്രാ​​​മി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു കാ​​​ലു​​​വും കു​​​ടും​​​ബ​​​വും. മാ​​​ൻ​​​ഹോ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഒ​​​രു കു​​​ടി​​​ലി​​​ലാ​​​ണ് കു​​​ടും​​​ബം ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.