ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
Thursday, July 17, 2025 2:03 AM IST
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ് സ്കൂൾ, വസന്ത് വിഹാറിലെ വസന്ത് വാലി സ്കൂൾ തുടങ്ങി അഞ്ചു സ്കൂളുകൾക്കാണ് ഇന്നലെ ബോംബ് ഭീഷണി ലഭിച്ചത്.
ഇ-മെയിലിലൂടെയാണു ഭീഷണിസന്ദേശം എത്തിയത്. ഭീഷണിസന്ദേശം ലഭിച്ചയുടൻ വിദ്യാർഥികളെ സ്കൂളിൽനിന്ന് ഒഴിപ്പിച്ചു പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.
രണ്ടു ദിവസം മുന്പ് സെന്റ് തോമസ് സ്കൂൾ ഉൾപ്പെടെ പത്തു സ്കൂളുകളിലും ഒരു കോളജിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിരുന്നില്ല.