ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തിപ​​​​ദ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി രാ​​​​ജി​​​​വ​​​​ച്ച ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​​​ർ, എം​​​​എ​​​​ൽ​​​​എ പെ​​​​ൻ​​​​ഷ​​​​ന് അ​​​​പേ​​​​ക്ഷ​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്ത്. 1993 മു​​​​ത​​​​ൽ 1998 വ​​​​രെ രാ​​​​ജ​​​​സ്ഥാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​ഗ​​​മാ​​​യി​​​രു​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ എം​​​​എ​​​​ൽ​​​​എ പെ​​​​ൻ​​​​ഷ​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് മു​​​​ൻ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

2003ൽ ​​​​ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​​യ ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​​​ർ അ​​​ജ്മീ​​​ർ ജി​​​ല്ല​​​യി​​​ലെ കി​​​​ഷ​​​​ൻ​​​​ഗ​​​​ഡി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. 2019ൽ ​​​​പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ ഇ​​​​ദ്ദേ​​​​ഹം എം​​​​എ​​​​ൽ​​​​എ പെ​​​​ൻ​​​​ഷ​​​​ൻ വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

2022 ജൂ​​​​ലൈ വ​​​​രെ ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​ത്. കാ​​​ര്യ​​​മാ​​​യ എ​​​തി​​​ർ​​​പ്പി​​​ല്ലാ​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ധ​​​​ൻ​​​​ക​​​​ർ, വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യാണ് സ്ഥാ​​​​ന​​​​മേ​​​​റ്റത്.

എ​​​​ന്നാ​​​​ൽ, കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​കും​​​​മു​​​​മ്പേ ക​​​ഴി​​​ഞ്ഞ മാ​​​സം 21ന് ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​ന കാ​​​​ല​​​​ള​​​​വി​​​​നി​​​​ടെ രാ​​​​ജി​​​​വ​​​​ച്ച് ഒ​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചാ​​​​ണ് പ​​​​ദ​​​​വി​​​​യൊ​​​​ഴി​​​​ഞ്ഞ​​​​ത്.


രാ​​​​ജി​ സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ര​​​​വ​​​​ധി ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​ക​​​​യും പൊ​​​​തു​​​​ജ​​​​ന​​​​മ​​​​ധ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു മാ​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തു വി​​​​വാ​​​​ദ​​​​മാ​​​​യി. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് രാ​​​​ജ​​​​സ്ഥാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക്, മു​​​​ൻ എം​​​​എ​​​​ൽ​​​​എ എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള പെ​​​​ൻ​​​​ഷ​​​​ന് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സ്ഥാ​​​​നം രാ​​​​ജി​​​​വച്ചതുമു​​​​ത​​​​ലു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ എം​​​​എ​​​​ൽ​​​​എ പെ​​​​ൻ​​​​ഷ​​​​ന് ഇ​​​​ദ്ദേ​​​​ഹം അ​​​​ർ​​​​ഹ​​​​നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ദേ​​​​ശീ​​​​യ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഒ​​​​രു ത​​​​വ​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ​​​​വ​​​​ർ​​​​ക്ക് 35,000 രൂ​​​​പ​​​​യാ​​​​ണ് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ പെ​​​​ൻ​​​​ഷ​​​​ൻ. 70 വ​​​​യ​​​​സ് ക​​​​ട​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​തി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ൽ​​​​കും. അ​​​​തു​​​​പ്ര​​​​കാ​​​​രം 74കാ​​​​ര​​​​നാ​​​​യ ധ​​​​ൻ​​​​ക​​​​റി​​​​ന് 42,000 രൂ​​​​പ പെ​​​​ൻ​​​​ഷ​​​​നാ​​​​യി ല​​​​ഭി​​​​ക്കും.

1989ൽ ​​​ജ​​​ന​​​താ​​​ദ​​​ൾ എം​​​പി​​​യാ​​​യി ജു​​​ൻ​​​ജു​​​നു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ധ​​​ൻ​​​ക​​​ർ, ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ 1989-91 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റികാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. 2003ലാ​​​​ണ് ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു കളംമാ​​​​റു​​​​ന്ന​​​​ത്.

ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തിസ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​​​റി​​​​നെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​ച്ചി​​​രു​​​ന്നു.