മറാത്ത സംവരണം: ഭരണഘടനാ ഭേദഗതി വേണമെന്ന് പവാർ
Sunday, August 31, 2025 1:49 AM IST
അഹമ്മദ്നഗർ: മറാത്ത സംവരണ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഭരണഘടനാഭേദഗതി ആവശ്യമാണെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.
തമിഴ്നാട്ടിൽ 72 ശതമാനം സംവരണം ആകാമെങ്കിൽ എന്തുകൊണ്ട് ഇവിടെയും ആയിക്കൂടെന്ന് അദ്ദേഹം ചോദിച്ചു.
സംവരണ പരിധി വർധിപ്പിക്കണം. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മറാത്തകൾ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ കൃഷി അവരുടെ ഭാവി സുരക്ഷിതമാക്കാൻ പര്യാപ്തമല്ല. സംവരണം മാത്രമാണ് ഏക പോംവഴിയെന്നും പവാർ കൂട്ടിച്ചേർത്തു.