പടക്കശാലയിൽ സ്ഫോടനം; ദന്പതികൾ മരിച്ചു
Monday, September 1, 2025 2:38 AM IST
ലക്നോ: ഉത്തർപ്രദേശിലെ ലക്നോയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ദന്പതികൾ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. ഗുഡംബ മേഖലയിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനു സ്ഫോടനമുണ്ടായത്.
സമീപത്തെ നാലു വീടുകൾക്കും നാശനഷ്ടമുണ്ടായി. ആലം (50), ഭാര്യ മുന്നി(48) എന്നിവരാണു മരിച്ചത്. പടക്കനിർമാണശാല അനധികൃതമായാണോ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷിക്കുമെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) ശശാങ്ക് സിംഗ് പറഞ്ഞു.