ആകാശ് ആനന്ദ് ബിഎസ്പി കൺവീനർ
Saturday, August 30, 2025 2:53 AM IST
ലക്നോ: ആകാശ് ആനന്ദിനെ ബിഎസ്പി ദേശീയ കൺവീനറായി നിയമിച്ചു. പാർട്ടി അധ്യക്ഷ മായാവതിയുടെ അനന്തരവനാണ് ആകാശ്. പാർട്ടി അധ്യക്ഷസ്ഥാനം കഴിഞ്ഞാൽ രണ്ടാമത്തെ പദവിയാണ് കൺവീനർസ്ഥാനം.