ജമ്മു കാഷ്മീരിൽ രണ്ടു ഭീകരരെ അറസ്റ്റ് ചെയ്തു
Monday, September 1, 2025 2:29 AM IST
ജമ്മു: ജമ്മു കാഷ്മീരിൽ രണ്ടു ഭീകരരെ ആയുധങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ച് ജില്ലയിലായിരുന്നു അറസ്റ്റ്. താരിഖ് ഷേഖ്, റിയാസ് അഹമ്മദ് എന്നിവരാണ് പോലീസ് റെയ്ഡിനിടെ പിടിയിലായത്. രണ്ട് അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു.