നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് സാന്നിധ്യമറിയിക്കും: പ്രേമലത വിജയകാന്ത്
Saturday, August 30, 2025 2:53 AM IST
തൂത്തുക്കുടി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്യും വിജയ്യുടെ തമിഴക വെട്രി കഴകവും സാന്നിധ്യമറിയിക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്.
ഡിഎംഡികെയുടെ സ്ഥാപകനും തന്റെ ഭർത്താവുമായ വിജയകാന്ത് വൃദ്ധാചലം മണ്ഡലത്തിൽനിന്ന് 2006 ൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
234 മണ്ഡലങ്ങളിൽ പാർട്ടി ഒറ്റയ്ക്കു മത്സരിച്ചു.2011ൽ നിയമസഭാ പ്രതിപക്ഷനേതാവായി. 2026ലെ തെരഞ്ഞെടുപ്പിൽ സമാനമായ സാഹചര്യമാണുള്ളതെന്നും പ്രേമലത കൂട്ടിച്ചേർത്തു.