ദിനേശ് കെ. പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ
Friday, August 29, 2025 1:15 AM IST
ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന്റെ സൂചന നൽകി ഇരുരാജ്യങ്ങളും പുതിയ നയതന്ത്രപ്രതിനിധികളെ നിയോഗിച്ചു.
പ്രമുഖ നയതന്ത്രജ്ഞൻ ദിനേശ് കെ. പട്നായിക് ആണ് ഒട്ടാവയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ. കാനഡയുടെ പുതിയ ഇന്ത്യൻ സ്ഥാനപതിയായ ക്രിസ്റ്റഫർ കൂട്ടറിനെയും നിയോഗിച്ചു.
1990 ബാച്ച് ഉദ്യോഗസ്ഥനായ ദിനേശ് പട്നായിക് ഇപ്പോൾ സ്പെയിനിലെ ഇന്ത്യൻ അംബാസഡറാണ്. വൈകാതെ അദ്ദേഹം സ്ഥാനമേൽക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാനഡയിൽ രണ്ടുമാസം മുന്പു നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയും സംസാരിച്ചതിന്റെ തുടർച്ചയാണ് നയതന്ത്ര പ്രതിനിധികളുടെ നിയമനം.