രാഹുലിന്റെ വോട്ടർ അധികാർ യാത്രയിൽ ആനി രാജയും
Saturday, August 30, 2025 2:53 AM IST
ബേട്ടിയ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കുചേർന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ. വെസ്റ്റ് ചന്പാരൻ ജില്ലയിലാണ് ആനി രാജ യാത്രയുടെ ഭാഗമായത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ രാഹുൽ ഗാന്ധിയുടെ എതിർ സ്ഥാനാർഥിയായിരുന്നു ആനി രാജയെന്നതാണു ശ്രദ്ധേയം. 3.64 ലക്ഷം വോട്ടിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. റായ്ബറേലിയിലും വിജയിച്ച രാഹുൽ വയനാട് സീറ്റ് ഒഴിഞ്ഞു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി.
ഓഗസ്റ്റ് 17ന് സാസറമിൽനിന്ന് ആരംഭിച്ച വോട്ടർ അധികാർ യാത്ര സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപിച്ചു. ഗയാജി, നവാഡ, ഷേഖ്പുര, ലഖിസരായ്, മുംഗേർ, കത്തിഹാർ, ദർഭംഗ, മധുബനി, സീതാമർഹി, മുസാഫർപുർ, പൂർണിയ ജില്ലകളിലൂടെ വോട്ടർ അധികാർ യാത്ര കടന്നുപോയി.