മണിപ്പുരിൽ ടെലിവിഷൻ ജേർണലിസ്റ്റിനു വെടിയേറ്റു
Sunday, August 31, 2025 1:49 AM IST
ദിമാപുർ: മണിപ്പുരിലെ സേനാപതിയിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. നാഗാലാൻഡ് കേന്ദ്രമായുള്ള ഹോൺബിൽ ടിവിയുടെ പ്രതിനിധി ദിപ് സൈകിയയ്ക്കാണ് ലെയർഗ്രാമത്തിൽവച്ച് വെടിയേറ്റത്.
സൈകിയ ഗ്രാമത്തിൽ പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം.
തുടയിലും കാലിലുമാണ് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. അക്രമിയെ ഗ്രാമവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.