എ.എം. ഗുപ്ത പിടിഐ ചെയർമാൻ
Saturday, August 30, 2025 2:53 AM IST
ന്യൂഡൽഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാനായി ദൈനിക് ജാഗരണിലെ മഹേന്ദ്ര മോഹൻ ഗുപ്തയെ തെരഞ്ഞെടുത്തു. എം.വി. ശ്രേയാംസ് കുമാറാണ് (മാതൃഭൂമി) വൈസ് ചെയർമാൻ.
ദൈനിക് ജാഗരൺ മുൻ എഡിറ്റോറിയൽ ഡയറക്ടറായ ഡോ.ഗുപ്ത. യുഎൻഐ ചെയർമാൻ, ഐഎൻഎസ് പ്രസിഡന്റ്, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു.