തന്ത്രം മെനയാൻ അമിത് ഷായെത്തി
Friday, October 17, 2025 2:27 AM IST
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ബിഹാറിലെത്തി.
ബിജെപി, എൻഡിഎ ഘടകകക്ഷി നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. മൂന്നു ദിവസം ഇദ്ദേഹം ബിഹാറിലുണ്ടാകും.
തരായിയ, അംനൗർ മണ്ഡലങ്ങളിൽ അമിത് ഷാ റാലികളെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിഹാറിലെത്തും.