തേജ് പ്രതാപ് പത്രിക സമർപ്പിച്ചു
Friday, October 17, 2025 2:27 AM IST
ഹാജിപുർ: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ ഇന്നലെ പത്രിക സമർപ്പിച്ചു.
മേയിൽ ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട തേജ് പ്രതാപ് ജനശക്തി ജനതാ ദൾ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചിട്ടുണ്ട്.
2020 വരെ തേജ് പ്രതാപ് പ്രതിനിധാനം ചെയ്ത മണ്ഡലമാണ് മഹുവ. 21 സ്ഥാനാർഥികളുടെ പട്ടിക ജനശക്തി ജനതാ ദൾ പുറത്തിറക്കിയിരുന്നു.