101 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡി-യു
Friday, October 17, 2025 2:27 AM IST
പാറ്റ്ന: ബിഹാറിൽ 101 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡി-യു. ഇന്നലെ 44 സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ബുധനാഴ്ച 57 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു.
ഒബിസി വിഭാഗത്തിനാണ് സ്ഥാനാർഥിപ്പട്ടികയിൽ മുൻതൂക്കം. 37 പേരാണ് ഈ വിഭാഗത്തിൽനിന്ന് മത്സരിക്കുന്നത്. അതീവ പിന്നാക്ക വിഭാഗത്തിൽനിന്നും മുന്നാക്ക വിഭാഗത്തിൽനിന്നും 22 പേർ വീതം സ്ഥാനാർഥികളായി. നിയമസഭാംഗങ്ങളായ എല്ലാ മന്ത്രിമാർക്കും സീറ്റ് ലഭിച്ചു.
നാലു മുസ്ലിംകളാണ് ജെഡി-യു ടിക്കറ്റിൽ മത്സരിക്കുക. 101 സ്ഥാനാർഥികളിൽ 123 പേർ വനിതകളാണ്.