സ്കൂള്‍ പ്രിന്‍സിപ്പല്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
Friday, February 14, 2025 5:13 AM IST
ദിയോഘര്‍: ജാര്‍ഖണ്ഡിലെ ദേവ്ഗഡില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മഹുദാബാര് മിഡില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജയ് കുമാര്‍ ദാസ് ആണ് കൊല്ലപ്പെട്ടത്.
സ്കൂട്ടറില്‍ സ്കൂളിലേക്കു പോകുകയായിരുന്ന ഇദ്ദേഹത്തിനു നേരേ അജ്ഞാതര്‍ ബോംബ് എറിയുകയായിരുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (മധുര്പുര്) സത്യേന്ദ്ര പ്രസാദ് അറിയിച്ചു.