ന്യൂ​ഡ​ൽ​ഹി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ടി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ക്കേ​ജ് സ​മ​യ​ബ​ന്ധി​ത​മാ​യി അം​ഗീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. തോ​മ​സി​നെ അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 8, 9, 10 തീ​യ​തി​ക​ളി​ൽ വ​യ​നാ​ട് സ​ന്ദ​ർ​ശി​ച്ചു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ധ​ന​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി എ​ന്നി​വ​രു​ടെ സ​ബ് ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് നി​ർ​മ​ല അ​റി​യി​ച്ചു.


കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ​കൂ​ടി കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് വ​യ​നാ​ടി​നു ന​ൽ​കേ​ണ്ട പ്ര​ത്യേ​ക കേ​ന്ദ്ര​സ​ഹാ​യം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നി​ർ​മ​ല വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടൊ​പ്പം ദേ​ശീ​യ​പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തി​നു ന​ൽ​കേ​ണ്ട കേ​ന്ദ്ര​സ​ഹാ​യം, വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കു ന​ൽ​കേ​ണ്ട കേ​ന്ദ്ര​സ​ഹാ​യം എ​ന്നി​വ​യെ​ല്ലാം എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.