ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു തി​ര​സ്ക​രി​ച്ച​വ​ർ പാ​ർ​ല​മെ​ന്‍റി​നെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും അ​നാ​ദ​രി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല​സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേയായി​രു​ന്നു മോ​ദി പ്ര​തി​പ​ക്ഷ​ത്തി​നെ​തിരേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മോ​ദി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. എ​ന്നാ​ൽ ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ജ​ന​ങ്ങ​ളാ​ൽ തി​ര​സ്ക​രി​ക്ക​പ്പെ​ട്ട ചി​ല വ്യ​ക്തി​ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ​നേ​ട്ട​ങ്ങ​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റി​നെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യാ​ണ് അ​വ​രു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യം.


എ​ന്നാ​ൽ അ​തു പ​ല​പ്പോ​ഴും വി​ജ​യി​ക്കാ​റി​ല്ല. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ പു​തി​യ ആ​ശ​യ​വും ഊ​ർ​ജ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ എം​പി​മാ​ർ​ക്ക് സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ത്ത​ര​ക്കാ​ർ ജ​ന​ങ്ങ​ളോ​ടു​ള്ള ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം തി​രി​ച്ച​റി​യു​ന്നി​ല്ല. ഇ​തു വോ​ട്ട​ർ​മാ​രു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള തി​ര​സ്ക​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.