ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലുങ്കാ​​​ന​​​യി​​​ൽ സ്ഥാ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന യം​​​ഗ് ഇ​​​ന്ത്യ സ്കി​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്ക് ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ ഗൗ​​​തം അ​​​ദാ​​​നി ന​​​ല്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത നൂ​​​റു കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എ.​​​രേ​​​വ​​​ന്ത് റെ​​ഡ്ഢി.

അ​​​ദാ​​​നി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​നാ​​​വ​​​ശ്യ ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന​​​തി​​​നാ​​​ലാ​​​ണു സം​​​ഭാ​​​വ​​​ന വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നു രേ​​​വ​​​ന്ത് റെ​​ഡ്ഢി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ദാ​​​നി ഫൗ​​​ണ്ടേ​​​ഷ​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്ത കു​​​ക സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ക്ക​​​മ​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി അ​​​ദാ​​​നി​​​ക്ക് ക​​​ത്ത​​​യ​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.