ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ച​ർ​ച്ച ചെ​യ്യു​ന്ന സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ (ജെ​പി​സി) കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യ്ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ക​ത്ത് ന​ൽ​കി.

ജെ​പി​സി അ​ധ്യ​ക്ഷ​ൻ ജ​ഗ​ദം​ബി​ക പാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്നി​ല്ലെ​ന്നും നി​യ​മ​ഭേ​ദ​ഗ​തി ച​ർ​ച്ച ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.


അ​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ അ​ന​വ​ധി വ​ന്നി​ട്ടും സ​മി​തി​ക്കു മു​ന്നി​ൽ വാ​ദ​ങ്ങ​ൾ നി​ര​ത്താ​ൻ ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി തു​ട​ങ്ങി​യ സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം ക​ത്തി​ൽ പ​റ​യു​ന്നു.