രത്തൻ ടാറ്റയുടെ ജീവിതവഴി
Friday, October 11, 2024 3:01 AM IST
►1937 ഡിസംബർ 28 ജനനം. പിതാവ്: നവൽ ടാറ്റ, അമ്മ: സൂനി. രത്തൻ ടാറ്റയ്ക്ക് പത്തു വയസുള്ളപ്പോൾ നവൽ സൂനിയുമായുള്ള ബന്ധം വേർപെടുത്തി സ്വിസ് വനിതയായ സിമോണിനെ വിവാഹം ചെയ്തു.
►1955 17-ാം വയസിൽ കോർണൽ യൂണിവേഴ്സിറ്റിയിലേക്ക്. ഏഴുവർഷക്കാലം ആർക്കിടെക്്ചറിലും എൻജിനിയറിംഗിലും പഠനം.
►1962 ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ ബിരുദം.
►1962 ടാറ്റാ ഇൻഡസ്ട്രീസിൽ അസിസ്റ്റന്റ്.
►1963 ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ(ടിസ്കോ, ഇപ്പോൾ ടാറ്റ സ്റ്റീൽ).
►1965 ടിസ്കോയുടെ എൻജിനിയറിംഗ് വിഭാഗത്തിൽ ടെക്നിക്കൽ ഓഫീസർ.
►1969 ടാറ്റാ ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ റസിഡന്റ് പ്രതിനിധി.
►1970 ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) എന്ന സോഫ്റ്റ്വയർ കമ്പനിയിൽ ചേർന്നു.
►1971 നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് ( നെൽകോ) ഡയറക്ടർ ഇൻചാർജ്.
►1974 ടാറ്റാ സൺസിന്റെ ഡയറക്ടർ ബോർഡ് അംഗം.
►1975 ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കി.
►1981 ടാറ്റാ ഇൻഡസ്ട്രീസിന്റെ ചെയർമാൻ.
►1983 ടാറ്റായുടെ സ്ട്രാറ്റജിക് പ്ലാൻ തയാറാക്കുന്നു.
►1986-89 എയർ ഇന്ത്യ ചെയർമാൻ.
►1991 മാർച്ച് 25 ജെആർഡി ടാറ്റയിൽനിന്നു ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ ട്രസ്റ്റുകളുടെയും ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
►2000 മുതൽ ടെറ്റ്ലി, കോറസ്, ജാഗ്വാർ ലാൻഡ് റോവർ, ബ്രണ്ണർ മൂഡ്, ദേവൂ എന്നിവ ഏറ്റെടുത്തു.
►2008 ടാറ്റാ നാനോ കാർ പുറത്തിറക്കുന്നു.
►2008 പത്മവിഭൂഷൺ.
►2012 ഡിസംബർ 50 വർഷത്തെ സേവനത്തിനു ശേഷം ടാറ്റാ സൺസിന്റെ ചെയർമാൻസ്ഥാനം ഒഴിയുന്നു. എമരിറ്റസ് ചെയർമാനായി നിയമിതനായി.
►2024 ഒക്ടോബർ ഒമ്പതിന് മരണം.