കോൽക്കത്ത കൊലപാതകം: 50 സീനിയർ ഡോക്ടർമാർ രാജിവച്ചു
Wednesday, October 9, 2024 12:44 AM IST
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽകോളജിലെ മുതിർന്ന ഡോക്ടർമാരുടെ കൂട്ടരാജി.
കൊല്ലപ്പെട്ട പിജി ഡോക്ടർക്കു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന ജൂണിയർഡോക്ടർമാരോടുള്ള ഐക്യദാർഢ്യമായാണ് അന്പതോളം മുതിർന്ന ഡോക്ടർമാർ രാജിനൽകിയത്.
നിരാഹാരസമരം അഞ്ചു ദിവസം പിന്നിട്ടെന്നും പ്രശ്നപരിഹാരത്തിന് അധികാരികൾ ശ്രമിക്കുന്നില്ലെന്നുമുള്ള വിമർശനം സമരക്കാർക്കുണ്ട്.
ആർജി കർ മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളിലെ അധ്യക്ഷന്മാർ ഇന്നലെ യോഗം ചേർന്നശേഷമാണ് കൂട്ട രാജി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ എൻആർഎസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും കൂട്ടരാജിക്കായുള്ള ആലോചനയിലാണ്.