കോൽക്കത്ത ആശുപത്രിയുടെ സുരക്ഷ
Wednesday, September 4, 2024 2:35 AM IST
ന്യൂഡൽഹി: കെജി കർ മെഡിക്കൽ കോളജിന്റെ സുരക്ഷയ്ക്കു കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ (സിആർപിഎഫ്) നിയോഗിക്കാനുള്ള തീരുമാനത്തോട് പശ്ചിമബംഗാൾ സർക്കാർ നിസഹകരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
സിഐഎസ്എഫിനോടു സഹകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാണ് ആഭ്യന്തരമന്ത്രാലയം കോടതിയിൽ ആവശ്യപ്പെട്ടത്.
രാജ്യത്തെ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞ മാസം 20നു സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.