അഞ്ചുവയസുകാരൻ തോക്കുമായി സ്കൂളിലെത്തി, വിദ്യാർഥിയെ വെടിവച്ചു
Thursday, August 1, 2024 2:03 AM IST
സുപോൾ: ബിഹാറിൽ കൈത്തോക്കുമായി സ്കൂളിലെത്തിയ അഞ്ചുവയസുകാരൻ മൂന്നാം ക്ലാസ് വിദ്യാർഥിയായ പത്തുവയസുകാരനെ വെടിവച്ചു. വടക്കൻ ബിഹാറിലെ സുപോൾ ജില്ലയിലാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ലാൽപട്ടി മേഖലയിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. കൈക്കു വെടിയേറ്റ പത്തുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.