കഠുവ ഭീകരാക്രമണം; തീവ്രവാദികൾക്കായി തെരച്ചിൽ ശക്തമാക്കി
Friday, July 12, 2024 2:49 AM IST
കഠുവ: ജമ്മുകാഷ്മീരിലെ കഠുവ-ഉദംപുർ-ഡോഡ മേഖലയിൽ ഭീകർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം. കഠുവയിൽ സൈനിക പട്രോളിംഗ് സംഘത്തിനു നേർക്ക് ഒളിയാക്രമണം നടന്നതിനു പിന്നാലെ മേഖലയിൽ തെരച്ചിൽ ശക്തമാക്കുകയായിരുന്നു.
കുന്നുകളിലും വനപ്രദേശങ്ങളിലും കൂടുതൽ സൈന്യത്തെ വിന്യസിച്ചു. തിങ്കളാഴ്ച നടന്ന ഒളിയാക്രമണത്തിൽ അഞ്ച് സൈനികരാണു വീരമൃത്യു വരിച്ചത്.
ഭീകരർക്ക് ഭക്ഷണവും പാർപ്പിടവും നൽകിയെന്നു സംശയിക്കുന്ന മൂന്നു പേരുൾപ്പെടെ 60 പേരെ സുരക്ഷാ സേന ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.