ജൂൺ നാലിനുശേഷം പട്നായിക് മുൻ മുഖ്യമന്ത്രിയെന്ന് അമിത് ഷാ
Wednesday, May 29, 2024 1:44 AM IST
ഭദ്രക്: ജൂൺ നാലിനു ശേഷം നവീൻ പട്നായിക് മുൻ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴ് സീറ്റ് നേടി ഒഡീഷയിൽ ബിജെപി ഭരണം പിടിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
21 ലോക്സഭാ സീറ്റുകളിൽ 17 എണ്ണം ബിജെപി നേടുമെന്നും ഒഡിയ ഭാഷയിൽ പ്രാവീണ്യമുള്ളയാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. 147 നിയമസഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. 2000 മുതൽ ഒഡീഷ ഭരിക്കുന്നത് നവീൻ പട്നായിക്കാണ്.