ഗർഭിണിയെ ഭർത്താവ് തീവച്ചുകൊന്നു
Monday, April 22, 2024 1:23 AM IST
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഗർഭിണിയെ ഭർത്താവ് കിടക്കയിൽ കെട്ടിയിട്ടശേഷം തീവച്ചുകൊന്നു. അമൃത്സറിലെ ബാബ ബകാല മേഖലയിലെ ബുള്ളി നൻഗലിലാണ് 23 കാരിയായ പിങ്കി ഭർത്താവിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്.
ഗർഭം ധരിച്ച് ആറുമാസത്തോളമായ പിങ്കി ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടരവർഷം മുന്പായിരുന്നു ഇരുവരുടേയും വിവാഹം.
വെള്ളിയാഴ്ച രാത്രി പിങ്കിയും ഭർത്താവ് സുഖ്ദേവ് സിംഗും തമ്മിൽ വഴക്ക് ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. തുടർന്നാണ് കുറ്റകൃത്യം നടന്നത്. ഗ്രാമമുഖ്യൻ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ സുഖ്ദേവിനെ പോലീസ് പിന്നീട് അറസ്റ്റ്ചെയ്തു.