കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു
Friday, September 22, 2023 4:23 AM IST
ചണ്ഡിഗഡ്/ന്യൂഡൽഹി: കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുനേകെ എന്നറിയപ്പെടുന്ന സുഖ്ദുൽ സിംഗ് ആണ് വിന്നിപെഗ് നഗര ത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അജ്ഞാത അക്രമിസംഘം സുഖയെ കൊലപ്പെടുത്തിയത്.
കുറ്റവാളിസംഘങ്ങൾ തമ്മിലുള്ള വൈരമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കൊലപാതകം, വധശ്രമം, മോഷണം എന്നിവ ഉൾപ്പെടെ 18 കേസുകൾ ഇയാൾക്കെതിരേയുണ്ട്. ഇതി നിടെ, കൊലപാതകത്തിന്റെ ഉത്തരാവാദിത്വമേറ്റെടുത്ത് ലോറൻസ് ബിഷ്ണോയി ഗാംഗ് രംഗത്തെത്തി.
കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് ബിഷ്ണോയി സംഘം ആയിരുന്നു.