അരുണാചലിലെ ലഹരിമോചന ജ്വാലയിൽ ജോസ് കെ. മാണിക്ക് അഭിനന്ദനം
Friday, June 2, 2023 1:07 AM IST
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സ്കൂൾ വിദ്യാർഥികൾ അധ്യയന വർഷാരംഭത്തിൽ ലഹരിമുക്ത കാമ്പസ് എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങിൽ ജോസ് കെ. മാണി എംപിക്കും പരാമർശം.
ഉദ്ഘാടക സെന്റ് തോമസ് റെസിഡൻഷൽ സ്കൂളിൽ ക്യാപ്പിറ്റൽ ഡെപ്യൂട്ടി കമ്മീഷണറും മുൻ പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറുമായ ശ്വേത നാകർകുട്ടിയാണ് ജോസ് കെ. മാണി യുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ലഹരിവിരുദ്ധ മോചനജ്വാലയെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചത്.
സ്കൂൾ ചെയർമാനും അരുണാചൽ ലോ അക്കാദമി സ്ഥാപക ഡയറക്ടറുമായ അഡ്വ. ഈശോ ചെറിയാൻ അധ്യക്ഷത വഹിച്ചു.