ബംഗാൾ ഗവർണറായി ആനന്ദബോസ് അധികാരമേറ്റു
Thursday, November 24, 2022 1:50 AM IST
കോൽക്കത്ത: പശ്ചിമബംഗാളിന്റെ 22-ാമതു ഗവർണറായി സി.വി. ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി മമത ബാനർജി, മന്ത്രിമാർ, സ്പീക്കർ ബിമൻ ബാനർജി തുടങ്ങിയവർ പങ്കെടുത്തു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.