തീർഥാടകവാഹനം കൊക്കയിൽ വീണ് പത്തുപേർ മരിച്ചു
Friday, June 24, 2022 12:44 AM IST
പിലിഭിത്: ഹരിദ്വാറിൽനിന്നു തീർഥാടകരുമായെത്തിയ വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു കുട്ടികളുൾപ്പെടെ പത്തു പേർ മരിച്ചു.
ഏഴു പേർക്കു പരിക്കേറ്റു. ലക്നോ ഹൈവേയിൽ ഗജ്റൗളയിൽ ഇന്നലെ വെളുപ്പിനു നാലിനായിരുന്നു അപകടം. ലഖിംപുർ ഖേരി സ്വദേശികളായ 17 പേരാണു വാഹനത്തിലുണ്ടായിരുന്നത്. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകളുമുണ്ട്.