ദ്രൗപദി മുർമുവിനെ പിന്തുണച്ച് നിതീഷും
Thursday, June 23, 2022 1:39 AM IST
പാറ്റ്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് പിന്തുണയറിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗോത്രവർഗത്തിൽ നിന്നുള്ള ഒരു സ്ത്രീയെ സ്ഥാനാർഥിയാക്കാനുള്ള എൻഡിഎയുടെ തീരുമാനം സ്വാഗതാർഹമാണ്. രാഷ്ട്രപതിയെന്ന നിലയിലുള്ള ഉത്തരവാദിത്വം അവർ ഭംഗിയായി നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നിതീഷ് വ്യക്തമാക്കി.
നേരത്തേ ജെഡിയു പ്രസിഡന്റ് രാജീവ് രഞ്ജൻ സിംഗും മുർമുവിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചിരുന്നു.