മധ്യപ്രദേശിൽ വ്യോമസേനാ വിമാനം തകർന്നുവീണു
Friday, October 22, 2021 1:20 AM IST
ഗ്വാളിയർ: മധ്യപ്രദേശിൽ വ്യോമസേനയുടെ മിറാഷ് 2000 വിമാനം തകർന്നു വീണു. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിശീലനപ്പറക്കലിനിടെ ഭിന്ദ് ജില്ലയിലായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിനു തീപിടിച്ചു. ഗ്വാളിയറിലെ മഹാരാജ്പുര വ്യോമതാവളത്തിൽനിന്നായിരുന്നു വിമാനം പറന്നത്.