കരസേനാ ഹെലികോപ്റ്റർ തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു
Wednesday, September 22, 2021 1:02 AM IST
ജമ്മു: കാഷ്മീരിലെ ഉധംപുർ ജില്ലയിൽ കരസേനയുടെ ചീറ്റാ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ടു പൈലറ്റുമാർ മരിച്ചു. പരിശീലനപ്പറക്കലിനിടെ പട്നിടോപ്പിനു സമീപമുള്ള വനമേഖലയിൽ ഇന്നലെ രാവിലെ പത്തരയ്ക്കാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. മേജർ രോഹിത്കുമാർ, മേജർ അൻജു രജ്പുത് എന്നിവരാണു മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണു തകർന്ന ഹെലികോപ്റ്ററിൽനിന്നു പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. പോലീസും കരസേനയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.