റബർ നിയമം: ഭേദഗതി നീക്കത്തിൽനിന്നു പിന്മാറണമെന്ന് ആന്റോ ആന്റണി
Wednesday, September 23, 2020 12:01 AM IST
ന്യൂഡൽഹി: രാജ്യത്തെ റബർ കർഷകരുടെ താത്പര്യത്തിനു വിരുദ്ധമായ നിർദേശങ്ങൾ ഉൾപ്പെടുത്തി റബർ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
റബർ നിയമത്തെ വ്യാവസായിക സൗഹാർദമാക്കുക എന്ന ലക്ഷ്യത്തോടെ കൃത്രിമ റബറിനെയും റീ ക്ലെയിംഡ് (ഉപയോഗശൂന്യമായ റബറിൽ നിന്നു സംസ്കരിച്ചെടുക്കുന്ന) റബറിനെയും റബർ ഗവേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.