ഇരുട്ടി വെളുത്തപ്പോൾ ഖനിത്തൊഴിലാളി വജ്രമുതലാളിയായി!
Thursday, August 6, 2020 11:55 PM IST
പന്ന(മധ്യപ്രദേശ്): വജ്രഖനിയിൽ തൊഴിലെടുത്തുകൊണ്ടിരുന്നയാൾ ഇരുട്ടിവെളുത്തപ്പോൾ കോടീശ്വരനായി.
7.5 കാരറ്റ് മാറ്റുള്ള 35 ലക്ഷം വിലവരുന്ന മൂന്നു വജ്രങ്ങളാണ് തൊഴിലാളിയായ സുബൽ കുഴിച്ചെടുത്തത്. വജ്രഖനികൾകൊണ്ടു സന്പന്നമായ ബുന്ദേൽഖണ്ഡിലെ പന്ന ജില്ലയിലാണു സംഭവം. വജ്രങ്ങൾ നിയമപ്രകാരം ലേലത്തിനുവയ്ക്കുമെന്ന് ജില്ലാ ഡയമണ്ട് ഓഫീസർ ആർ.കെ. പാണ്ഡെ പറഞ്ഞു. 12 ശതമാനം നികുതി ഒഴിച്ചുള്ള തുക സുബലിനു കിട്ടും.