ചൗഹാന്റെ കോവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്
Tuesday, August 4, 2020 12:17 AM IST
ഭോപ്പാൽ: ചിരായു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒൻപതാം ദിവസം നടത്തിയ പരിശോധനാ ഫലവും പോസിറ്റീവ്.
ജൂലൈ 25നാണ് ചൗഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർടി-പിസിആർ പരിശോധനയാണു നടത്തിയതെന്നും ചൗഹാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മുഖ്യമന്ത്രി ചികിത്സയിൽ തുടരുമെന്നും ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കുമെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഐസൊലേഷൻ വാർഡിൽ നഴ്സ് കൈയിൽ കെട്ടിക്കൊടുത്ത രാഖിയുടെ ചിത്രം ചൗഹാൻ ട്വീറ്റ് ചെയ്തു.